തിരുവനന്തപുരം : ആലാപന മികവിൽ സാമൂഹിക മാധ്യമങ്ങൾ കീഴടക്കി കോട്ടയം സ്വദേശിയായ വൈശാഖ്. തന്റെതായ ശൈലിയിൽ സിനിമ, ശാസ്ത്രീയ, ലളിതഗാന സംഗീതത്തിലൂടെ മനസിനു ശാന്തി നൽകാൻ, ആത്മാവിനെ തൊട്ടുണർത്താൻ, പ്രണയം വിടർത്താൻ, ദുഃഖമകറ്റാൻ, സംഗീതത്തിന് കഴിയുമെന്ന് തെളിയിക്കുകയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ വൈശാഖ് എസ് കുമാർ.
അഞ്ചാം വയസ്സിൽ തന്നെ സംഗീതത്തിൽ അഗാധമായ താൽപ്പര്യം വളർത്തിയെടുത്ത വൈശാഖ് പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌സൺ ജെ നായരുടെ ശിക്ഷണത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാപനമായ “മോക്ഷ” യിൽ നിന്നാണ് സംഗീത യാത്ര ആരംഭിച്ചത്. നിലവിൽ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കുകയും ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന വൈശാഖിൻ്റെ സംഗീതത്തോടുള്ള അഭിനിവേശം അദ്ദേഹത്തിൻ്റെ പ്രൊഫഷണൽ ജീവിതത്തെ മറികടന്നു. എത്ര നേരിയ ശബ്ദമായാലും അത് ശരീരത്തിൽ അതിൻറേതായ ആഘാതമുളവാക്കുന്നുണ്ട്. ചില ശബ്ദങ്ങൾ നിങ്ങളിൽ സ്നേഹമുണർത്തുന്നു, മറ്റു ചില ശബ്ദങ്ങൾ നിങ്ങളെ ഉത്സാഹഭരിതരാക്കുന്നു. നിങ്ങളെ ഉത്തേജിപ്പിക്കാനും നിങ്ങളിലെ സമരവീര്യത്തെ ജ്വലിപ്പിക്കാനും കഴിയുമെന്നും വൈശാഖ് പറയുന്നു. ഐടി കോർപ്പറേറ്റിലെ സഹപ്രവർത്തകരുമായി ചേർന്ന് “സ്വര” എന്ന ബാൻഡ് സ്ഥാപിച്ചതോടെ കോർപ്പറേറ്റ് ലോകത്ത് സംഗീത ആവിഷ്‌കാരത്തിനുള്ള ഒരു വേദിയാണ് വൈശാഖിനു സൃഷ്ടിക്കാൻ സാധിച്ചത്. ബാംഗ്ലൂർ ഇൻ്റർനാഷണൽ ടെക് പാർക്കിലെ മികച്ച 10 ഗായകരിൽ ഒരാളാണ് ഇന്ന് വൈശാഖ്. നിരവധി പരിപാടികളാണ് “സ്വര” സംഘടിപ്പിക്കുന്നത്. കൂടാതെ വൈശാഖിന്റെ “വോക്കൽ ഫ്ലെയർ ഒഫീഷ്യൽ” എന്ന യൂട്യൂബ് ചാനൽ ഒട്ടേറെ പ്രശസ്‌തരായ സംഗീതജ്‍ഞരും സംഗീത പ്രേമികൾഴും ഉൾപ്പെടെ ഫോളോ ചെയ്യുന്നുണ്ട്.
കൂടാതെ വൈവിധ്യമാർന്ന ഫിറ്റ്നസുമായി ബന്ധപ്പെട്ട ഉള്ളടക്കവും ഇതേ ചാനലിൽ ഉണ്ട്. ഇന്ന് വൈശാഖ് “വോക്കൽ ഫ്ലെയർ അക്കാദമിയിലൂടെ കഴിഞ്ഞ ഒന്നര വർഷമായി കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിനു ആളുകളാണ് കർണാടക സംഗീതവും ജനപ്രിയ സിനിമാ ഗാനങ്ങളും പഠിപ്പിക്കുന്നത്.
വൈശാഖിന്റെ യൂട്യൂബ് ചാനൽ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക