മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീയതി ഒക്ടോബര്‍ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗ് ആണ് നീട്ടിയത്. നിരവധി പേര്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട് എന്നത് പരിഗണിച്ചാണ് തീയതി പുതുക്കി നിശ്ചയിച്ചത്.
സെപ്തംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ 8ന് അവസാനിക്കുന്ന തരത്തിലായിരുന്നു മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ 80 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗ് മാത്രമെ ഇതുവരെ പൂര്‍ത്തിയായുള്ളു. 20 ശതമാനത്തിനടുത്ത് റേഷന്‍കാര്‍ഡ് ഉടമകള്‍ മസ്റ്ററിംഗിന് എത്തിയില്ലാത്തതിനാലാണ് തീയതി നീട്ടി നല്‍കയത്. മസ്റ്ററിംഗിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യം നിയമസഭയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി ജിആര്‍ അനില്‍കുമാറാണ് സമയപരിധി നീട്ടിയതായി അറിയിച്ചത്.
റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തിയാണ് ബയോമെട്രിക് മസ്റ്രറിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ ഇപോസ് മെഷ്യനില്‍ വിരല്‍ പതിപ്പിച്ചാണ് മസ്റ്ററിംഗ് നടത്തേണ്ടത്. എത്തിച്ചേരാന്‍ കഴിയാത്ത്കിടപ്പു രോഗികളും മറ്റും താലൂക്ക് സപ്‌ളെ ഓഫീസറെയും റേഷന്‍ കാര്‍ഡ് ഉടമയെയും മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസസരിച്ചാണ് മുന്‍ഗണനാപട്ടികിലുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്. ഒക്ടോബര്‍ 31നകം മസ്റ്റ്‌റിംഗ് പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. അല്ലാത്തപക്ഷം റേഷന്‍ വിഹിതം മുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.