ഓണക്കാലത്ത് വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി എംവിഡി. ബ്ലോക്കില്‍ നിര്‍ബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഒപ്പം പരമാവധി പബ്ലിക് ട്രാന്‍സ്പോര്‍ട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവിഡി നിര്‍ദേശിക്കുന്നുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ ഒഫീഷ്യല്‍ കുറിപ്പിലൂടെയാണ് നിര്‍ദേശങ്ങള്‍ എംവിഡി പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ബ്ലോക്കില്‍ നിര്‍ബന്ധമായും ക്യൂ പാലിക്കുക .
ബ്ലോക്കില്‍ കിടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്കും സൈഡ് റോഡില്‍ നിന്നും റോഡ് മുറിച്ചു കടക്കാന്‍ ആരെക്കിലും ഉണ്ടെങ്കിലും അവര്‍ക്ക് വഴി നല്‍കുക. ഞാന്‍ ബ്ലോക്കില്‍ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക.
ബ്ലോക്കില്‍ നിന്നും ഒരു വണ്ടിയൈങ്കിലും ഒഴിവായാല്‍ തനിക്ക് കുറച്ചു മുന്‍പേ പോകാന്‍ സാധിക്കും എന്ന യാഥാര്‍ഥ്യം മനസിലാക്കുക
പരമാവധി പബ്ലിക് ട്രാന്‍സ്പോര്‍ട് സംവിധാനം ഉപയോഗപ്പെടുത്തുക.
പീക്ക് ടൈമില്‍ ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.
റോഡില്‍ അനാവശ്യ പാര്‍ക്കിംഗ് ഒഴിവാക്കുക.
കടയുടെ മുന്നില്‍ പാര്‍ക്കിങ് സ്പേസ് ലഭ്യമല്ലെങ്കില്‍ മുന്നോട്ട് പോയി റോഡില്‍ നിന്നും ഇറക്കി പാര്‍ക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക. റോഡില്‍ നിര്‍ബന്ധം ആയും പാര്‍ക്കിംഗ് പാടില്ല.