ഓരോ വാഹനത്തിനും നിയമം നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള ഹോണുകള്‍ ഉണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.
പുതിയ ഒരു വാഹനം വരുമ്പോള്‍ അതില്‍ ഈ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഒരു ഹോണ്‍ ഉണ്ടായിരിക്കണം എന്ന് CMVR ചട്ടം 119 ല്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. ഓരോ വാഹനത്തിനും വേണ്ട ഹോണുകള്‍ ഏതെല്ലാം ആണ് എന്ന് വിശദീകരിക്കുന്ന കുറിപ്പ് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘വഴി മാറെടാ മുണ്ടയ്ക്കല്‍ #@ു&@#..” എന്നാവും ചിലരുടെ ഹോണടി കേട്ടാല്‍ തോന്നുക. ഈ HORN ഹോണ്‍ എന്നാല്‍ കൊമ്പ് എന്നാണര്‍ത്ഥം. ഇമ്മാതിരി കാതടപ്പിച്ച് ഹോണടിച്ചു വരുന്നവനെന്താ കൊമ്പുണ്ടോ എന്ന് നാട്ടാര്‍ക്കും തോന്നുക സ്വാഭാവികം
ബഹുഭൂരിപക്ഷം പേര്‍ക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക ചിന്തിക്കാന്‍ കൂടി കഴിയാത്ത കാര്യമാണ്. ടയറില്ലെങ്കിലും സാരമില്ല ഹോണില്ലെങ്കില്‍.., പ്രയാസമാണല്ലെ. നമ്മുടെ റോഡ് സംസ്‌കാരത്തില്‍ അമിത പ്രാധാന്യം കാരണം റോഡുകളില്‍ കാതുകളെ നിറയ്ക്കുന്നതിനേക്കാളേറെ പോക്കറ്റ് കാലിയാക്കുന്നുമുണ്ട് ഹോണുകള്‍
വാഹനങ്ങളില്‍ ഇതൊരു അത്യാവശ്യഘടകമാണോ ?
മറ്റു രാജ്യങ്ങളില്‍ ഹോണിന് വലിയ പ്രധാന്യമൊന്നും ഇല്ല. റോഡില്‍ ഇന്‍ഡിക്കേറ്ററുകള്‍ അഥവാ മുന്നറിയിപ്പ് സൂചനകള്‍ക്ക് അതീവ പ്രാധാന്യം കല്പിക്കുന്ന ഒരു സുരക്ഷാസംസ്‌കാരമാണ് അവര്‍ക്കുള്ളത്. അത്യാവശ്യഘട്ടങ്ങളിലെ ഒരു സുരക്ഷാ ഉപകരണം മാത്രമാണവര്‍ക്ക് ഹോണുകള്‍
ഹോണിനോടുള്ള അമിതാവേശം കാരണം വാഹനഡിസൈനിംഗില്‍ അവയ്ക്ക് പ്രത്യേകം മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടിവന്നതിന്റെ ഫലമാണ് IS 1884:1993. അത് പ്രകാരം നാല് തരം ഇലക്ട്രിക് ഹോണുകള്‍ മാത്രമാണ് നിലവില്‍ വാഹനങ്ങളില്‍ അനുവദനീയമായിട്ടുള്ളത്
Type 1 – AC Magneto
Type 2A – DC 12/24V
Type 2B – DC 12/24V
Type 3 – DC12/24V wind tone
Sound Level Meter 2m ദൂരം പിടിക്കുമ്പോള്‍ 85 db മുതല്‍ പരമാവധി 125 db യാണ് അനുവദനീയമായ ഹോണ്‍ ശബ്ദം. അതില്‍ കൂടുതലുള്ളവ ശബ്ദമലിനീകരണനിയന്ത്രണ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ വിളിച്ചു വരുത്തും
ഓരോ വാഹനങ്ങളിലും ഏതു തരം ഹോണുകള്‍ വേണം എന്നും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഒരു വാഹനം വരുമ്പോള്‍ അതില്‍ ഈ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഒരു ഹോണ്‍ ഉണ്ടായിരിക്കണം എന്ന് CMVR ചട്ടം 119 ല്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്
Type1 – Mopeds, Scooters and Motor Cycle
Type 2A – 2, 3 Wheelers & Quadricycles
Type 2B – Quadricycles, Cars & Commercial Vehicles
Type 3 – Quadricycles, Cars & Commercial Vehicles
മറ്റുതരം ഹോണുകള്‍ ഉപയോഗിക്കുന്നതു മാത്രമല്ല ഘടിപ്പിക്കുന്നതും നിയമലംഘനമാണ്. ചില ഹോണുകള്‍ വാഹനത്തിന്റെ കാര്യക്ഷമതയെ വരെ ബാധിക്കാവുന്നവയാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ വരെ അസ്വസ്ഥരാക്കുന്ന ഒന്നാണ് അമിതശബ്ദം എന്നത് എല്ലാവര്‍ക്കും അറിയാം. കൂടാതെ സ്ഥിരമായ അതിന്റെ ഉപയോഗം അതുപയോഗിക്കുന്നവര്‍ക്ക് തന്നെ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാറുമുണ്ട്
ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളില്‍ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാന്‍ നമുക്ക് കഴിയണം
Less Horn
Low Horn & thus
No ‘Horn’