ചെന്നൈ: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യൻ.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാമസുബ്രഹ്‌മണ്യനെ നിയമിച്ചത്.
1958 ജൂണ്‍ 30-ന് മന്നാര്‍ഗുഡിയിലാണ് രാമസുബ്രഹ്‌മണ്യന്‍ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളേജില്‍നിന്ന് സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളേജില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.
നേരത്തെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂണ്‍ 29-നാണ് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്. 2016-ലെ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ വിധി പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു രാമസുബ്രഹ്‌മണ്യന്‍.