26 December 2024


ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലും പത്തനംതിട്ട ജില്ലയിലെ ഒരു മണ്ഡലത്തിലുമാണ് ഇന്ന് ‘നവകേരള സദസ്സു’കൾ ചേരുന്നത്. രാവിലെ 11 മണിക്ക് കായംകുളം മണ്ഡലത്തിന്റെ സദസ്സ് എൽമെക‌്സ് ഗ്രൗണ്ടിൽ ചേരും. മാവേലിക്കര മണ്ഡലത്തിന്റെ സദസ്സ് ഉച്ചക്ക് 3 മണിക്ക് ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് ചേരുന്നത്. വൈകുന്നേരം 4.30 ന് ചെങ്ങന്നൂർ മണ്ഡലത്തിന്റെ സദസ്സ് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും 6 മണിക്ക് തിരുവല്ല മണ്ഡലത്തിന്റെ സദസ്സ് തിരുവല്ല എസ് സി എസ് ഓഡിറ്റോറിയത്തിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!