കല്‍പ്പറ്റ: വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ മേഘശ്രീക്ക് മുമ്പാകെ ഉച്ചയ്ക്ക് 12 മണിക്കാണ് നവ്യ പത്രിക സമര്‍പ്പിക്കുക. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി.സദാനന്ദന്‍, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും.
വയനാടിനെ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി കഴിഞ്ഞു. 5 വര്‍ഷക്കാലം എം.പി ആയി ഇരുന്ന രാഹുല്‍ ഗാന്ധി വയനാടിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് നവ്യ വിമര്‍ശിച്ചു. വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികള്‍ എന്നാണ് രാഹുലിനെയും പ്രിയങ്കയെയും നവ്യ വിശേഷിപ്പിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ വയനാട്ടില്‍ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന എം.പിയെ ആണ് ആവശ്യമെന്നും നവ്യ വ്യക്തമാക്കിയിരുന്നു.