എന്‍സിഇആര്‍ടിയുടെ 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് അനുമതിയില്ലാതെ വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്‌സ് ആന്‍ഡ് സ്റ്റേഷനറി സ്ഥാപനങ്ങള്‍ക്കെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതുസംബന്ധിച്ചു എന്‍സിഇആര്‍ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്ഥാപനങ്ങളില്‍ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകള്‍ പിടിച്ചെടുത്തു.