രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങിയതോടെ പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. Know your candidate എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ ഈ ആപ്പ് മുഖാന്തരം പൗരന്മാര്‍ക്ക് അറിയാന്‍ സാധിക്കുന്നതാണ്.
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ആണ് ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. വോട്ടര്‍മാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ റെക്കോര്‍ഡുകളെ കുറിച്ചും, അവരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചും, ബാധ്യതകളെ കുറിച്ചും ആപ്പ് മുഖാന്തരം കൃത്യമായി അറിയാന്‍ കഴിയുന്നതാണ്.