26 December 2024

പറവൂർ : നവവധു സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പറവൂർ തേവർക്കാട് സ്വദേശിനി ശരണ്യയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച കണ്ടെത്തിയത്. മൂന്നുമാസം മുമ്പായിരുന്നു യദുകൃഷ്ണനുമായുള്ള ശരണ്യയുടെ വിവാഹം. വെളുപ്പിനെ ഒരു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി എട്ടു മണി വരെ ഭർത്താവ് യദുകൃഷ്ണൻ ശരണ്യയുടെ വീട്ടിലുണ്ടായിരുന്നു. ഭർത്താവ് പോയ ശേഷമായിരുന്നു ആത്മഹത്യയെന്നാണു സൂചന. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടത്തി, സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിനു തോന്നിയേക്കാവ് പൊതുശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!