തൃശൂര്‍: തൃശൂരിൽ സ്കൂളിനടുത്ത് സ്‌ഫോടക വസ്തു പിടികൂടി. കുന്നംകുളത്ത് ചിറ്റഞ്ഞൂർ സ്കൂളിന് സമീപമുള്ള പാടത്താണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. കണ്ടെത്തിയ സ്‌ഫോടക വസ്തുവിന് കുഴിമിന്നലിനോട് സാമ്യമുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്കൂളിന് സമീപത്തേക്ക് സ്ഫോടക വസ്തു എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാറാണ് കൗണ്‍സിലറെയും പോലീസിനെയും വിവരം അറിയിച്ചത്.
കുന്നംകുളം പോലീസ് സ്ഥലത്തുണ്ട്. ബോംബ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഫോടക വസ്തു എങ്ങനെ ഇവിടെ എത്തിയെന്നതില്‍ ദുരൂഹത തുടരുകയാണ്. സമീപത്ത് ഉത്സവങ്ങളും പള്ളിപ്പെരുന്നാളും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല, സമീപസ്ഥലങ്ങളില്‍ അടുത്തിടെയായി വെടിക്കെട്ടിനും അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സ്ഫോടക വസ്തു കണ്ടെത്തിയത് ഗൗരവമായിട്ടാണ് പോലീസ് കാണുന്നത്. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.