27 December 2024

പാലക്കാട്: സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി കേരളം മുഴുവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന വ്യക്തിയല്ല താനെന്നും ഒരു സ്ഥാനാര്‍ത്ഥിമോഹിയായി ഇങ്ങനെ ചിത്രീകരിക്കരുതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനോടും അഖിലേന്ത്യാ നേതൃത്വത്തോടും താന്‍ പറഞ്ഞത്, ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 28-ാം ദിവസം സ്ഥാനാര്‍ത്ഥിയായി ആലപ്പുഴയിലേക്ക് പോകേണ്ടി വന്നു. അങ്ങനെയൊരു വ്യക്തിയെ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥിമോഹിയായി ചിത്രീകരിക്കുന്നത് ദുഃഖകരമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

”എംഎല്‍എ അല്ലെങ്കില്‍ എംപി ആവുക എന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതി നടക്കുന്നയാളല്ല. പത്ത് പേരില്ലാത്ത കാലം മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണ്. കേരളത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഇതുപോലെ പ്രവര്‍ത്തിക്കാനുള്ള ആരോ?ഗ്യം നിലനിര്‍ത്തണേയെന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്”- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മതേതരത്വത്തിന് വേണ്ടി, വര്‍?ഗീയതയ്ക്കെതിരെ മത്സരിക്കുമെന്നാണ് പാലക്കാട് എല്‍ഡിഎഫും യുഡിഎഫും പറയുന്നത്. എന്നാല്‍ അവര്‍ തുറന്ന വ്യാജ മതേതരത്വത്തിന്റെ കട ബിജെപി പൂട്ടിക്കും. ഭാവാത്മക മതേതരത്വത്തിന്റെ കട ബിജെപി തുറക്കുകയും ചെയ്യും. പാലക്കാട് നില്‍ക്കുന്നത് ആരായാലും അവിടെ വ്യക്തിക്കല്ല പ്രാധാന്യമെന്ന് ആദ്യമേ താന്‍ പറഞ്ഞിട്ടുള്ളതാണ്. തലപൊട്ടി കിടക്കുന്ന മഹിളാ കോണ്‍ഗ്രസുകാരുടെ കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ നോക്കിയാല്‍ മതി. താന്‍ പ്രചാരണത്തിന് എത്തിയില്ലെന്ന് പറഞ്ഞ് അത്ര കണ്ട് സ്‌നേഹിക്കേണ്ട. അതുകൊണ്ട് സ്‌നേഹിച്ച് സ്‌നേഹിച്ച് അപമാനിക്കരുത് എന്നാണ് മാധ്യമസുഹൃത്തുക്കളോട് പറയാനുള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!