24 December 2024

നവംബര്‍ 1 ന് തമിഴ്‌നാട് ദിനം ആയി ആചരിക്കണമെന്ന് വിജയ്. ഭാഷാടിസ്ഥാനത്തില്‍ തമിഴ്‌നാട് രൂപീകരിച്ചത്. 1956 നവംബര്‍ ഒന്നിനാണ്. നവംബര്‍ 1 തമിഴ്‌നാട് ദിനം ആയാല്‍, തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനായി ജീവത്യാഗം ചെയ്തവര്‍ക്കുള്ള ആദരം ആകുമെന്നും വിജയ് പറഞ്ഞു.

ജൂലൈ 18 തമിഴ്‌നാട് ദിനം ആയി ആചരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്‌നാട് എന്നാക്കി മാറ്റണമെന്ന പ്രമേയം അണ്ണാദുരൈ 1967ജൂലൈ 18നാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ജൂലൈ 18 തമിഴ്‌നാട് ദിനമായി തെരഞ്ഞെടുത്തത്. ആ തീരുമാനം മാറ്റണമെന്നാണ് വിജയ്‌യുടെ നിര്‍ദേശം.

അതേസമയം സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബര്‍ 27ന് തിരുനെല്‍വേലിയിലാണ് മെഗാറാലിയോടെ സമാപനം. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.

അതേസമയം, വിജയ്‌യെ വിമര്‍ശിക്കരുതെന്ന് പാര്‍ട്ടി വക്താക്കള്‍ക്കും നേതാക്കള്‍ക്കും അണ്ണാ ഡിഎംകെ നിര്‍ദ്ദേശം നല്‍കി. വിജയ് എഡിഎംകെയെ എതിര്‍ത്തിട്ടില്ലെന്നും അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിര്‍ദ്ദേശം.

വിജയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ വിട്ടുനില്‍ക്കെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിഴുപ്പുറം സമ്മേളനത്തില്‍ വിജയ് എംജിആറിനെ പ്രകീര്‍ത്തിച്ചത് പ്രശംസനീയമെന്ന് എടപ്പാടി പളനിസാമി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!