27 December 2024

കോട്ടയം: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വാഴൂര്‍ സ്വദേശി ജോണ്‍സണ്‍ എം ചാക്കോയെ (30) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. മുട്ടമ്പലം സ്വദേശിനിയില്‍ നിന്ന് ജോണ്‍സണ്‍ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ ഏജന്‍സി പലപ്പോഴായി ഏഴ് ലക്ഷം രൂപ തട്ടിയതായി യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.


ഏജന്‍സി നല്‍കിയ വിസയുമായി ന്യൂസിലാന്‍ഡില്‍ എത്തിയ യുവതിക്ക് നഴ്‌സിങ്ങിന് പകരം ജോലി കിട്ടിയത് പേപ്പര്‍ കമ്പനിയില്‍. ഇവര്‍ നല്‍കിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നതിന് സാധ്യമല്ലായിരുന്നു. തുടര്‍ന്ന് യുവതി തിരികെ നാട്ടില്‍ എത്തി. തുടര്‍ന്നാണ് യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കിയത്.

പരിശോധനയില്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!