25 December 2024

പാലക്കാട് : ഒലവക്കോട്ടെ കലുങ്കുനിർമാണത്തെത്തുടർന്നു, വാഹനഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ പോലീസെത്തിയതോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് അയവ്. ബുധനാഴ്ച വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ മാത്രമാണ് റോഡിൽ അല്പം കുരുക്കുണ്ടായത്.

ഒലവക്കോട്-സായി ജങ്ഷൻ റോഡിൽ ഐശ്വര്യ കോളനിക്കുസമീപമാണ് കലുങ്കുനിർമാണം നടക്കുന്നത്. വലിയവാഹനങ്ങൾ ഒഴികെയുള്ളവ കാവിൽപ്പാട്-ചുണ്ണാമ്പുതറ വഴി തിരിച്ചുവിടുന്നുണ്ട്. കഴിഞ്ഞദിവസം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന ഈ റോഡിലും ബുധനാഴ്ച തിരക്കുകുറഞ്ഞു. റെയിൽവേഗേറ്റ് അടയ്ക്കുന്നസമയത്തു മാത്രമാണ് ഗതാഗതതടസ്സം അനുഭവപ്പെട്ടത്. ഇടറോഡുകളിലൂടെയടക്കം വാഹനങ്ങൾ കടത്തിവിട്ട് പോലീസ് കുരുക്ക് കുറച്ചു.

ഒലവക്കോട് മുതൽ താണാവുവരെ വൈകീട്ട് ആറിന് വാഹനങ്ങളുടെ നിര നീണ്ടെങ്കിലും ഒരുമണിക്കൂറിനകംതന്നെ ഇത് പരിഹരിക്കാനായി

നിയമലംഘനത്തിന്എതിരേ ഉടൻ നടപടി

ചൊവ്വാഴ്ച 15 പോലീസുകാരാണ് ഗതാഗതനിയന്ത്രണത്തിനുണ്ടായിരുന്നത്. ബുധനാഴ്ച അഞ്ച് ട്രാഫിക് പോലീസുകാരെക്കൂടി ജങ്ഷനുകളിൽ നിയോഗിച്ചതോടെ, 20 പോലീസുകാരായി. ട്രാഫിക് എസ്.ഐ. എം. അബ്ദുൾകലാം സലീമും മേൽനോട്ടത്തിനുണ്ടായിരുന്നു.

സായി ജങ്ഷൻ മുതൽ താണാവുവരെ റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 250 രൂപ പിഴ ചുമത്തുന്നുണ്ട്. വഴിയോര കച്ചവടങ്ങളും ഒഴിപ്പിച്ചു. മെറ്റീരിയൽ എൻജിനിയറിങ് കാര്യാലത്തിൽനിന്നുള്ള ക്വാളിറ്റി കൺട്രോൾ വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചു.

ക്രിസ്മസിനുമുമ്പ് സ്ലാബിടുംകലുങ്കുനിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റിങ് ആരംഭിച്ചു. സ്ലാബുകൾ വാർത്തിടാനുള്ള അരികുഭിത്തിയുടെ കോൺക്രീറ്റിങ് തുടങ്ങി. ഞായറാഴ്ചയും ക്രിസ്മസ് ദിവസമായ തിങ്കളാഴ്ചയും പണികൾ മുടങ്ങുമെന്നതിനാൽ, ശനിയാഴ്ചതന്നെ സ്ലാബിടൽ പൂർത്തിയാക്കാനാണ് ശ്രമമെന്ന് പൊതുമരാമത്തുവിഭാഗം അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!