ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ റഹ്‌മാനും ധ്യാന്‍ ശ്രീനിവാസനും നായകന്മാരാകുന്നു. ഷീലു എബ്രഹാം,ആരാധ്യ ആന്‍ എന്നിവരാണ് സിനിമയിലെ നായികമാര്‍. സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മവും എഴുപുന്നയില്‍ നടന്നു. കോമഡി എന്റര്‍ടൈനറായ സിനിമ അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മിക്കുന്നത്. അബാം മൂവീസിന്റെ പതിനഞ്ചാമത് സിനിമയാണിത്.
ബാബു ആന്റണി,ബിബിന്‍ ജോര്‍ജ്,ആന്‍സണ്‍ പോള്‍,സെന്തില്‍ കൃഷ്ണ,ടിനി ടോം,ഹരിശ്രീ അശോകന്‍,മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അഡാര്‍ ലൗ എന്ന സിനിമയുടെ തിരക്കഥാകൃത്തായ സാരംഗ് ജയപ്രകാശാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ഒമര്‍ ലുലുവിന്റേതാണ് കഥ.