26 December 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പി ചിദംബരം. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾ മൂലം ഇന്ത്യയുടെ ജിഡിപിയിൽ 28 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചിദംബരം പറഞ്ഞു. 10 വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ നരേന്ദ്ര മോദി പാലിച്ചിട്ടില്ലെന്നും, പെട്രോളും ഡീസലും ലിറ്ററിന് 35 രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞതൊക്കെ വെറും പാഴ്വാക്ക് ആയെന്നും ചിദംബരം വിമർശിച്ചു.

‘മോദി അധികാരത്തിൽ വന്നപ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. ഡിഗ്രി കഴിഞ്ഞ യുവാക്കളിൽ പലർക്കും 10 വർഷം കഴിഞ്ഞു പോലും ജോലി ലഭിക്കുന്നില്ല. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. ഡിഗ്രി കഴിഞ്ഞ യുവാക്കളിൽ പലർക്കും 10 വർഷം കഴിഞ്ഞു പോലും ജോലി ലഭിക്കുന്നില്ല’, ചിദംബരം പറഞ്ഞു.

നിലവിൽ ഒഴിഞ്ഞു കിടന്ന ജോലികളിൽ മാത്രമാണ് നിയമനം നടത്തിയിരിക്കുന്നതെന്ന് പറഞ്ഞ ചിദംബരം വീട്ടില്ലാത്തവർക്ക് വീട് നൽകുമെന്ന് പറഞ്ഞതും, 100 സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ചതും ഇതുവരേക്കും നടന്നിട്ടില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!