പാലാ: നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു പരുക്കേറ്റ പൂവരണി കൊച്ചു കൊട്ടാരം സ്വദേശി എൻ. സി. തോമസിനെ (61) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
12 മണിയോടെ പൂവരണി കൊച്ചു കൊട്ടാരം ഭാഗത്തിനു സമീപമായിരുന്നു അപകടം. റോഡിൽ നിന്ന് 10 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്.