കടുത്തുരുത്തി : പാലായിലെ പ്രമുഖ വ്യാപര സ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയ കേസിൽ 5 ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ. ബീഹാർ പാറ്റ്ന അനിസാബാദിൽ മഹേന്ദ്ര സിങ്ങ് മകൻ നിഹാൽ കുമാർ (20) ബീഹാർ പാറ്റ്ന അനിസാബാദ് എൽ ബി എസ് പാത്ത് പാഹാർപൂർ ഭാഗത്ത് പപ്പുകുമാർ മകൻ സഹിൽ കുമാർ (19 ) എന്നിവരെയാണ് പാലാ പൊലീസ് പിടികൂടിയത്. 2023 ജനുവരി 31 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിന്റെ എം ഡിയുടെ വാട്സപ്പ് മുഖചിത്രം ഉപയോഗിച്ച് മാനേജരുടെ ഫോണിലേക്ക് ഞാൻ കോൺഫറൻസിൽ ആണെന്നും ബിസിനസ്സ് ആവശ്യത്തിനായി ഞാൻ പറയുന്ന അക്കൗണ്ട് നമ്പരുകളിലേക്ക് ഉടൻ തന്നെ പണം അയക്കണമെന്നുംആവശ്യപ്പെട്ടു. കോൺഫറൻസിൽ ആയതിനാൽ തിരികെ വിളിക്കരുതെന്നുമുള്ള സന്ദേശം ഉടമയുടെ പേരിൽ അയച്ചു. തുടർന്ന് ആൾമാറാട്ടം നടത്തി കമ്പനിയിൽ നിന്നും മൂന്ന് അക്കൗണ്ടുകളിലേക്കായി 35 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ രണ്ട് ബീഹാർ സ്വദേശികളയാണ് അന്വേഷണ സംഘം അതിസാഹസികമായി ബീഹാറിൽ നിന്നും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ സങ്കം, ദീപക്,അമർനാഥ്,അമിത്, അതീഷ്, എന്നിങ്ങനെ 5 ഉത്തർ പ്രദേശ് സ്വദേശികളെ പാലാ പോലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.