25 December 2024

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) പിന്‍വലിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ. മുന്നണികളെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശിച്ച പി വി അന്‍വര്‍, പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും താന്‍ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചത്. വയനാട് രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ കൊടിപോലും ഒഴിവാക്കി മുസ്ലിം ലീഗ് ത്യാഗം ചെയ്തു. മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഡിഎംകെ സര്‍വേ നടത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പകുതി കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

സരിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടെയുള്ളവര്‍ പലരും അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും വോട്ടു ബിജെപിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടര്‍മാര്‍ക്ക് യുഡിഎഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബിജെപിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടര്‍മാരെ കബളിപ്പിക്കുകയാണ്. കോണ്‍ഗ്രസുകാരെക്കാളും സഹായിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണ കുമാറാണെന്നും മുസ്ലീം വോട്ടര്‍മാര്‍ പറയുന്നതാണ് സര്‍വേ ഫലം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് കാല് പിടിച്ച് പറയുകയാണ്. ഇല്ലങ്കില്‍ സ്ഥിതി മോശമാവും. ചേലക്കരയില്‍ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാന്‍ എന്‍ കെ സുധീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യുഡിഎഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയില്‍ ഇനി ചര്‍ച്ചയില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!