25 December 2024

തിരുപ്പൂർ : പേമാരിക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തെക്കൻ ജില്ലകളിലേക്ക് പാൽപ്പൊടിയും പാചകസാമഗ്രികളുമടങ്ങുന്ന നാലു കണ്ടെയ്‌നർ ലോറികൾ തിരുപ്പൂർ ജില്ലാ ഭരണകൂടം അയച്ചുകൊടുത്തു.

മൂന്നു ടൺ പാൽപ്പൊടിയും പാചകത്തിനുള്ള 10 ഇനങ്ങൾ അടങ്ങിയ 1,500 കിറ്റുകളുമാണ് അയച്ചത്.

തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകളിലെ ജനങ്ങൾക്ക് ബുധനാഴ്ച വൈകുന്നേരവും വ്യഴാഴ്ചയുമായി മുഴുവൻ സാധനങ്ങളും വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

ദുരിതാശ്വാസ സാമഗ്രികൾ കയറ്റിവിടുന്നതിന്റെ മേൽനോട്ടം മന്ത്രി എം.പി. സാമിനാഥൻ നിർവഹിച്ചു. കളക്ടർ ടി. ക്രിസ്തുരാജ് സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!