പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ. മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് കുറച്ചത്. കോവിഡ് കാലത്ത് വര്‍ധിപ്പിച്ച പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണ് പുന:സ്ഥാപിച്ചത്. കൊവിഡിന് മുമ്പുള്ള നിരക്കാണിത്.
പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. യുടിഎസ് ആപ്പുകള്‍ വഴി ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങി. രണ്ട് ദിവസം മുന്‍പാണ് നോര്‍ത്തേണ്‍ റെയില്‍വേയില്‍ നിരക്കില്‍ മാറ്റം വരുത്തിയത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്ന് റെയില്‍വേ.
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനുകളായാണ് ആരംഭിച്ചത്. മിനിമം ചാര്‍ജ് എക്‌സ്പ്രസ് ട്രെയിനുകളുടെ ചാര്‍ജായ 30 രൂപയായി വര്‍ധിപ്പിച്ചിരുന്നു.