പത്തനംതിട്ട: അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്‌നാകരന്‍ ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചുള്ള വഴക്കിനിടെ ശാന്ത കമ്പി വടി കൊണ്ട് രത്‌നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശാന്തയെ പമ്പ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.