പത്തനംത്തിട്ട : മധുരത്തിൻ രുചിയൂറും ഐസ്ക്രീം ഇനി പന്തളത്ത്. ലാസയുടെ ഹോൾ സെയിൽ ഒഫീഷ്യൽ ( സൂപ്പർ സ്റ്റോക്കിസ്) ഡീലർഷിപ്പായ ആഗത്ത് എന്റർപ്രൈസസിന്റെ ഉദ്ഘാടനം നാളെ രാവിലെ 10:20ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. അഡ്വ. കെ.യു. ജെനീഷ് എഎൽഎ ആദ്യ വിൽപന നടത്തും. ആദ്യ വിൽപന സ്വീകരിക്കുന്നത് റാന്നി പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ നിർവഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐസ്ക്രീം വ്യവസായത്തിലെ മുൻനിര കമ്പനിയാണ് ലാസ കമ്പനി. ലാസയുടെ എല്ലാ വിധ ഐസ്ക്രീമുകളും ഹോൾ സെയിലായി വിൽപനയ്ക്ക് ആഗത്ത് എന്റർപ്രൈസിൽ നിന്നും ലഭിക്കുന്നതാണ്.