27 December 2024

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. സിനിമകളുടെ പരസ്യങ്ങള്‍ക്ക് ലൈക്കും ഷെയറും ചെയ്താല്‍ പണം ലഭിക്കുമെന്നും മണി ഡബ്ലിങ്ങിലൂടെ ഇരട്ടി പണം നേടാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതികളാണ് പിടിയിലായത്.വിയറ്റ്‌നാം സ്വദേശിയായ ലെ കോക് ട്രോങ്, തമിഴനാട് സ്വദേശിയായ കണ്ണന്‍,മനോജ് കുമാര്‍ എന്നിവരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം മണ്ണന്തല സ്വദേശിയുടെ പരാതിയിലാണ് ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തിയതും ഒടുവില്‍ അറസ്റ്റിലേക്ക് എത്തിയതും. ടെലിഗ്രാം ആപ്പിലൂടെയാണ് ഇവര്‍ തട്ടിപ്പിന് വേണ്ടിയുള്ള സന്ദേശങ്ങള്‍ അയച്ചത്. അന്വേഷണം നടത്തിയ പൊലീസ് സംഘം ഹൈദരാബാദില്‍ വച്ച് പ്രതികളെ തന്ത്രപൂര്‍വം അറസ്റ്റ് ചെയ്യുകയായിരുന്നു.സമാനമായ രീതിയില്‍ ഇതേ പ്രതികള്‍ കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!