26 December 2024

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുന്നതിനും, കെഎസ്യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

അതേസമയം സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കവെ നാളെ മന്ത്രി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരത്തിന് ശ്രമിക്കും. സമരം ചെയ്ത എസ്എഫ്ഐയെ മന്ത്രി ഇന്ന് പരിഹസിച്ചു.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കുറേ നാളായി സമരം ചെയ്യാതാരിക്കുന്നവരല്ലേ, സമരം ചെയ്ത് ഉഷാറായി വരട്ടെയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അവര്‍ എന്താണ് മനസിലാക്കിയതെന്ന് അറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നുമാണ് മന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!