25 December 2024

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂര്‍ പോക്‌സോ കോടതിയുടേതാണ് വിധി. കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സണ്‍. കേസിലെ ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. ഒന്നാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നായിരുന്നു മോന്‍സണെതിരെയുള്ള ആരോപണം. പ്രേരണാക്കുറ്റമാണ് രണ്ടാംപ്രതിയായ മോന്‍സണെതിരെ ചുമത്തിയിരുന്നത്.

മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പ്രേരണാക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. 2019 ലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആദ്യത്തെ പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!