സ്റ്റേഷന്‍ മുറ്റത്ത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. തമ്മില്‍തല്ലില്‍ ഒരാളുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുധീഷ്, ബോസ്‌കോ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബൈക്ക് പാര്‍ക്കിങ്ങിനെ തുടര്‍ന്നുള്ള തര്‍ക്കം തമ്മിലടിയിലേക്ക് നീങ്ങുകയായിരുന്നു. ഒരാളുടെ തലക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ വാതിലില്‍ തലയിടിക്കുകയായിരുന്നെന്നാണ് വിവരം. ഇതോടെ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി. പരിക്കേറ്റ പൊലീസുകാരന്‍ ചികിത്സ തേടി.