ജര്‍മ്മനിക്ക് പിന്നാലെ പുതിയ ഉദ്യോഗാര്‍ത്ഥികളെ തേടി പോര്‍ച്ചുഗലും ഫാന്‍സും. ഇതിന്റെ ഭാഗമായി പുതിയ വിസ നയങ്ങള്‍ നടപ്പിലാക്കാനാണ് ജര്‍മ്മനി പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ഈ രാജ്യത്തേക്ക് എത്തിക്കുന്നതിന് ആവശ്യമായ കുടിയേറ്റ നടപടികള്‍ എളുപ്പമാക്കുന്നതിനാണ് ഈ മൂന്ന് രാജ്യങ്ങളും തങ്ങളുടെ വിസ നയങ്ങള്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ജര്‍മ്മനി നിലവില്‍ അവതരിപ്പിച്ചിരിക്കുന്ന ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ് പ്രകാരം യൂറോപ്യന്‍ യൂണിയന്‍ പുറത്തുള്ള പ്രൊഫഷണല്‍കള്‍ക്ക് ഒരു വര്‍ഷം വരെ തൊഴില്‍ നേടാന്‍ അനുവദിക്കും. കൂടാതെ ഫ്രാന്‍സിന്റെ ടാലന്റ് പാസ്‌പോര്‍ട്ട് വിസ ഉയര്‍ന്ന വൈദഗ്ത്യമുള്ള പ്രൊഫഷനുകള്‍ക്ക് മള്‍ട്ടി ഇയര്‍ റെസിഡന്റ് പെര്‍മിറ്റ് ആണ് വാഗ്ദാനം ചെയ്യുന്നത്. പോര്‍ച്ചുഗല്‍ ആവട്ടെ 9 മാസം വരെയുള്ള സീസണ്‍ വിസയും രണ്ടുവര്‍ഷം വരെ കാലാവധിയുമുള്ള ദീര്‍ഘവിസയുമാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ മൂന്ന് രാജ്യങ്ങളിലും വലിയ രീതിയിലുള്ള തൊഴില്‍ ക്ഷാമമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വിദഗ്ധ തൊഴിലാളികളെ എത്തിച്ച് തങ്ങളുടെ തൊഴില്‍ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ഈ രാജ്യങ്ങള്‍ക്കുണ്ട്. ഐടി, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലേക്ക് ആണ് ജര്‍മ്മനി കൂടുതല്‍ തൊഴിലാളികളെ തേടുന്നത്.