ചെസ്സില്‍ ലോക ചാമ്പ്യനായ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുകേഷിന്റെ വിജയം ചരിത്രപരവും മാതൃകാപരവുമെന്നും സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണെന്നും നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പേര് ചെസ്സിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവ മനസ്സുകളെ വലിയ സ്വപ്നം കാണാനും മികവ് പിന്‍തുടരാനും പ്രചോദിപ്പിക്കുന്നതും കൂടിയയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍
ചരിത്രപരവും മാതൃകാപരവും!
ഗുകേഷ് ഡിയുടെ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനങ്ങള്‍. ഇത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ്. അദ്ദേഹത്തിന്റെ വിജയം ചെസ്സ് ചരിത്രത്തിന്റെ വാര്‍ഷികങ്ങളില്‍ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവ മനസ്സുകളെ വലിയ സ്വപ്നം കാണാനും മികവ് പിന്തുടരാനും പ്രചോദിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഭാവി എന്റെ ആശംസകള്‍.
അതേസമയം ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുകയെന്നാല്‍ താന്‍ മികച്ച കളിക്കാരനായെന്നല്ലെന്നും അത് മാഗ്‌നസ് കാള്‍സന്‍ തന്നെയെന്നും ലോക ചെസ് ചാമ്പ്യന്‍ ഗുകേഷ്. ‘ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷ’മെന്നാണ് ലോക ചെസ് കിരീടവിജയത്തെ 18 കാരനായ ഗുകേഷ് വിശേഷിപ്പിച്ചത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നും ഗുകേഷ് പ്രതികരിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന നേട്ടം ഗുകേഷ് സ്വന്തമാക്കിയത്.