13 January 2025

തിരുവനന്തപുരം:എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്ന ഭീഷണി ഉയര്‍ന്നതോടെ എംഎല്‍എ പദവി രാജിവയ്ക്കാന്‍ ഒരുങ്ങി പി വി അന്‍വര്‍. സി പി എം ബന്ധം ഉപേക്ഷിച്ചെങ്കിലും സ്വതന്ത്ര എം എല്‍ എ സ്ഥാനം മുറുകെ പിടിച്ചിരുന്ന പി വി അന്‍വറിന് ഒടുവില്‍ ആ പദവി ഒഴിയേണ്ടി വന്നിരിക്കുന്നു.

നാളെ രാവിലെ തിരുവനന്തപുരത്ത് സുപ്രധാന വാര്‍ത്താ സമ്മേളനം നടക്കുമെന്ന് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ അറിയിച്ചു. ഈ വാര്‍ത്താ സമ്മേളനത്തില്‍ രാജി പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് അന്‍വറുമായി അടുപ്പമുള്ളവര്‍ പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വം സ്വീകരിച്ചതായി പാര്‍ട്ടി സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തിയതാണ് അന്‍വറിന് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!