ലോക്‌സഭയില്‍ ഏകലവ്യന്റെ കഥപറഞ്ഞ് ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ദ്രോണാചാര്യര്‍ ഏകലവ്യന്റെ തള്ളവിരല്‍ മുറിച്ചതുപോലെ ബിജെപി ഇന്ത്യയിലെ യുവാക്കളുടെ പെരുവിരല്‍ മുറിക്കുകയാണ്. അദാനിക്ക് അവസരം നല്‍കിയും, ലാറ്ററല്‍ എന്‍ട്രി അവസരം നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്. കര്‍ഷകരുടെ വിരല്‍ മുറിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുലിന്റെ പ്രസംഗം.
‘ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടന എന്നാണ് ആളുകള്‍ ഭരണഘടനയെ വിളിക്കുന്നത്, എന്നാല്‍ ഭരണഘടനയില്‍ നമ്മുടെ രാജ്യത്തിന്റെ ഒരു തത്ത്വചിന്തയില്‍ നിന്നുള്ള ഒരു കൂട്ടം ആശയങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം”.
‘ഭരണഘടന പുതിയ ഇന്ത്യയുടെ രേഖയാണ്, ഭരണഘടനയില്‍ ഉള്ളത് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറുടെയും ആശയങ്ങളാണ്. ഹാത്രസില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തെ കഴിഞ്ഞ ദിവസം നേരില്‍ കണ്ടു, ബലാത്സംഗം ചെയ്ത പ്രതികള്‍ ഇപ്പോള്‍ സ്വതന്ത്രരായി നടക്കുകയാണ്