ഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചെന്നാരാപിച്ച് നീല വസ്ത്രങ്ങള്‍ ധരിച്ച് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാര്‍ച്ച്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ പാരലമെന്റ് സംഘര്‍ഷാവസ്ഥയിലായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാര്‍ പിടിച്ചുതള്ളിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി ബിജെപി എം.പിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു.