എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടരായി 1993 ബാച്ച് ഐആര്‍എസ് ഓഫീസര്‍ രാഹുല്‍ നവീനെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര കാബിനറ്റ് സമിതിയാണ് നിയമനം സംബന്ധിച്ച് തീരുമാനം എടുത്തത്. ഇപ്പോഴത്തെ ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി 2023 സെപ്തംബര്‍ 15 ന് അവസാനിച്ച ശേഷം ഇഡിയുടെ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു രാഹുല്‍ നവീന്‍.
സഞ്ജയ് കുമാറിനൊപ്പം ഇഡിയെ നയിച്ചയാളാണ് രാഹുല്‍ നവീന്‍. നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പ്രധാന ഏജന്‍സികളായ ഇഡിയുടെയും സിബിഐയുടെയും തലപ്പത്തുള്ളവരുടെ കാലാവധി നീട്ടിയിരുന്നു. സ്ഥിരം കാലാവധിയായ 2 വര്‍ഷത്തിനൊപ്പം മൂന്ന് വര്‍ഷം വരെ കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സ് നേരത്തെ കേന്ദ്രം പാസാക്കിയിരുന്നു. അതിനാല്‍ പുതിയ നിയമം പ്രകാരം രാഹുല്‍ നവീന് പരമാവധി അഞ്ച് വര്‍ഷം വരെ ചുമതലയില്‍ തുടരാനാവും.
ഇപ്പോള്‍ രാജ്യത്ത് കള്ളപ്പണം, അഴിമതി സംബന്ധിച്ച് നിരവധി കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 100 ഓളം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ തന്നെ 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ്.