മാവൂർ:വിദ്യാർഥിനിക്കെതിരേ
ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പിടികൂടി.മാവൂർ കൽപ്പള്ളി സ്വദേശി പുന്നോത്ത് വീട്ടിൽ അലിയാർ (45) നെയാണ് മാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
അതിജീവിത പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരം അശ്ലീല മെസേജുകൾ അയക്കുകയും ലൈംഗിക ബന്ധത്തിന് സഹകരിക്കണമെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു.
പ്രതി മാവൂർ ബസ്സ്റ്റാൻഡ് പരിസരത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പൊലിസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അനിൽകുമാർ,എസ്.സി.പി.ഒ ഷിബു,സി.പി.ഒ സുജിത എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പ്രതിയെ റിമാൻഡ് ചെയ്തു.