ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ വെള്ളക്കോവിലിലാണ് സംഭവം. ഘോഷയാത്രയില്‍ പങ്കെടുക്കാനായെത്തിയ പെണ്‍കുട്ടിയെ ഏഴു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രതികളെല്ലാവരും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി.
മാര്‍ച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവിടെ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടി ഗ്രാമത്തിലെത്തിയപ്പോള്‍ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.