വർക്കല: നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്.
കുട്ടികളുടെ മരിച്ചുപോയ മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ വീട്ടിൽ എത്തുമായിരുന്നു. മൂത്ത കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. സ്കൂളിൽ വിഷാദത്തിലിരുന്ന കുട്ടിയോട് അധ്യാപിക സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരെത്തി നടത്തിയ കൗൺസലിംഗിലാണ് ഇളയ കുട്ടിയും പീഡനക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തുടർന്ന് ചൈൽഡ് ലൈൻ അയിരൂർ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി