23 December 2024

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലം ജിദ്ധയില്‍ പുരോ?ഗമിക്കുകയാണ്. ആദ്യദിനത്തില്‍ നടന്ന ലേലത്തില്‍ വിവിധ ടീമുകള്‍ 72 കളിക്കാരെ സ്വന്തമാക്കി. താരലേലത്തിനെത്തിയ ആദ്യതാരം ഇന്ത്യയുടെ ഇടംകയ്യന്‍ പേസര്‍ ആയ അര്‍ഷ്ദീപ് സിങ്ങായിരുന്നു. 18 കോടി രൂപയ്ക്ക് താരത്തെ നിലനിര്‍ത്തിയത് പഞ്ചാബ് കിങ്‌സ് ആണ്.

ഇന്നലെ നടന്ന ലേലത്തില്‍ ഐ.പി.എല്‍. ചരിത്രത്തിലെ വിലയേറിയ താരമായി മാറി ഋഷഭ് പന്ത്. 27 കോടി രൂപ നല്‍കിയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയത്. ലേലം തുടങ്ങി അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെങ്കടേഷ് അയ്യരായിരുന്നു ഏറ്റവും കൂടുതല്‍ തുക നേടിയത്. 26.75 കോടി രൂപ. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വെങ്കടേഷ് അയ്യരുടെ റെക്കോര്‍ഡിനെ മറികടന്ന് ഋഷഭ് പന്ത് ഐപിഎല്‍ഡ ലേലത്തില്‍ ചരിത്രം കുറിച്ചത്.

അതേസമയം ഇന്ന് തുടരുന്ന ലേലത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയിരിക്കുന്നത് ഭുവനേശ്വര്‍ കുമാറാണ്. വാശിയേറിയ ലേലത്തിനൊടുവില്‍ ഭുവനേശ്വര്‍ കുമാറിനെ 10.75 കോടിക്ക് സ്വന്തമാക്കി ആര്‍.സി.ബി. 9.25 കോടി രൂപയ്ക്ക് ദീപക് ചാഹറിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മാര്‍കോ ജെന്‍സന്‍ 7 കോടിക്ക് പഞ്ചാബ് കിങ്സില്‍. 5.75 കോടിക്ക് ക്രുണാല്‍ പാണ്ഡ്യ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍.

നിതീഷ് റാണയെ 4.20 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍. റയാന്‍ റികല്‍ടണ്‍ ഒരുകോടിക്ക് മുംബൈ ഇന്ത്യന്‍സില്‍. 2.6 കോടിക്ക് ജോഷ് ഇംഗ്ലിസിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. പേസ് ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെയെ 6.50 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍. ആര്‍.ടി. എം വഴി ഡല്‍ഹി എട്ട് കോടിക്ക് ബൗളര്‍ മുകേഷ് കുമാറിനെ നിലനിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!