ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പനുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി. ഒരു ദിവസം കൊണ്ട് 200 യൂണിറ്റ് വാഹനം വിറ്റുകൊണ്ടാണ് ഇന്ത്യയില്‍ ബിവൈഡിയുടെ പുതിയ മോഡലായ സീല്‍ ചരിത്രം കുറിച്ചിരിക്കുന്നത്. മെയ് 26 നായിരുന്നു റെക്കോര്‍ഡ് വില്‍പ്പന നടന്നത്.
റെക്കോര്‍ഡ് ബുക്കിങ്ങും ഇതിനകം തന്നെ സീല്‍ നേടിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഏപ്രില്‍ അഞ്ചിനായിരുന്നു ഈ വാഹനം ഇന്ത്യയില്‍ എത്തിയത്. ഇപ്പോള്‍ കൊച്ചി, ചെന്നൈ, ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നടന്ന മെഗാ ഡെലിവറി ഇവന്റിലായിരുന്നു പ്രതിദാനം 200 യൂണിറ്റിന്റെ വില്‍പ്പന നടന്നിരിക്കുന്നത്.
ബിവൈഡി യുടെ പൂര്‍ണ രൂപം ബില്‍ഡ് യുവര്‍ ഡ്രീം എന്നാണ് . ബ്ലേഡ് ബാറ്ററി ടെക്‌നോളജി എന്ന ലോകത്തെ ഏറ്റവും മികച്ച ബാറ്ററി ടെക്‌നോളജി കൊണ്ടുവന്നിരിക്കുന്നത് ബി വൈ ഡി കമ്പനിയാണ് .41 ലക്ഷം രൂപയിലാണ് സീലിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് . 4800 എം എം നീളവും , 2920 എം എം വീല്‍ ബേസും ഉള്ള വലിയ വാഹനമാണിത് . 145 എം എം ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് ഈ വാഹനത്തിനു വരുന്നത് .
ഡൈനാമിക് ,പ്രീമിയം , പെര്‍ഫോമന്‍സ് എന്നിങ്ങനെ മുന്ന് വേരിയന്റുകളാണ് ഈ വാഹനത്തിനുള്ളത്. ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഫുള്‍ ബ്ലാക്ക് നിറത്തിലാണ് വരുന്നത് . 650 കിലോമീറ്റര്‍ വരെ റേഞ്ച് ആണ് സീലിനുള്ളത് . ബോണറ്റിന്റെ ഭാഗത്തു കാര്യമായ രീതിയില്‍ തന്നെ പവര്‍ ബള്‍ഡ്ജുകള്‍ കൊടുത്തിട്ടുണ്ട് . ഈ വാഹനത്തിനു 50 ലിറ്റര്‍ ഫ്രങ്ക് സ്‌പേസ് വരുന്നുണ്ട് . 19 ഇഞ്ച് ടയറുകളാണ് ഇതിനു വരുന്നത് , എയ്‌റോ എഫിഷ്യന്റ് അലോയ് എന്നാണ് ഇ വാഹനത്തിന്റെ അലോയ് വീലുകള്‍ അറിയപ്പെടുന്നത്.