കാന്‍സര്‍ മരുന്ന് വിപണിയില്‍ രോഗികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി കേരള സര്‍ക്കാര്‍. ക്യാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകളും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കു ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്നാണ് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കാരുണ്യ ഫാര്‍മസികള്‍ വഴി കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. . ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ ‘ലാഭ രഹിത കൗണ്ടറുകള്‍’ ആരംഭിക്കും ഇതിനായി പ്രത്യേകം ജോലിക്കാരെയും നിയമിക്കും എന്നാണ് ലഭിക്കുന്ന വിവരം. കുറഞ്ഞ വിലയില്‍ കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് നല്‍കുന്ന ഈ പദ്ധതി ജൂലൈ മാസത്തില്‍ തന്നെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണുള്ളത് അകെ ഉള്ളത്. കാരുണ്യ ഫാര്‍മസികള്‍ വഴി ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വില കുറച്ച് വിതരണം ചെയ്യുന്നു. ഇത് കൂടാതെയാണ് ക്യാന്‍സറിനും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കുമുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായിരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ കുടുംബത്തിനും ഏറെ സഹായകരമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
മരുന്നുകള്‍ക്ക് വില തുറയ്ക്കുന്നതിന് പുറമെ എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.