23 December 2024

രാത്രി ഉറങ്ങുമ്പോഴുള്ള കൂര്‍ക്കംവലി പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ കൂര്‍ക്കംവലി തടയാന്‍ സാധിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക. എരിവുള്ളതും ജങ്ക് ഫുഡും അമിതമായി രാത്രി കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും. രാത്രി അമിതമായി കഴിക്കുന്നത്, പാല്‍ ഉത്പ്പന്നങ്ങള്‍ കഴിക്കുന്നതും കൂര്‍ക്കംവലിക്കാന്‍ കാരണമാകാറുണ്ട്. വയര്‍ നിറച്ച് കഴിക്കുന്നത് വയറിലെ ആസിഡിനെ വീണ്ടും മുകളിലേക്ക് വരുത്തിക്കാന്‍ കാരണമാകും. ഇത് തൊണ്ടയിലും മറ്റും വീക്കം ഉണ്ടാക്കുകയും കൂര്‍ക്കംവലിക്കാന്‍ കാരണമാകുകയും ചെയ്യും.

ഭാരം നിയന്ത്രിക്കുന്നതും കുറയ്ക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ കൂര്‍ക്കം വലി കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ഭാരം കുറയ്ക്കുമ്പോള്‍ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുന്നു. ഇത് പിന്നീട് തൊണ്ടയില്‍ അടിഞ്ഞ് കൂടുന്ന മാംസത്തെയും ഇല്ലാതാക്കാന്‍ ഏറെ സഹായിക്കും. ഇതിലൂടെ രാത്രിയിലെ ശ്വസനം എളുപ്പമാകും.കൂര്‍ക്കംവലിയുടെ മറ്റൊരു കാരണമാണ് മൂക്കിലുണ്ടാകുന്ന എന്തെങ്കില്‍ തടസങ്ങള്‍. ശ്വാസം കടന്ന് പോകുന്ന മൂക്കിലെ പാത എപ്പോഴും വ്യത്തിയായി ഇരിക്കേണ്ടത് വളരെ പ്രധാനമാണ്. മൂക്കിലെ ഇത്തരം തടസങ്ങളെ ഉപ്പുവെള്ള ലായനിയോ മറ്റ് നേയ്‌സല്‍ ഡ്രോപ്പുകളോ ഉപയോഗിച്ച് വ്യത്തിയാക്കാന്‍ ശ്രമിക്കുക.

കിടക്കുന്നതിന് മുന്‍പ് ചൂട് വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. അതുപോലെ മൂക്കില്‍ ഒട്ടിക്കുന്ന സ്ട്രിപുകള്‍ ഉപയോഗിക്കുന്നവരും ധാരാളമാണ്.രാത്രിയില്‍ കിടന്നുറങ്ങുന്ന രീതിയും കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. നേരെ കിടന്നുറങ്ങുന്നതിനേക്കാളും നല്ലത് ചരിഞ്ഞ് കിടന്നുറങ്ങുന്നതായിരിക്കും കൂര്‍ക്കംവലി കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗം. സ്ലീപ് ഫൗണ്ടേഷന്‍ പറയുന്നത് അനുസരിച്ച്, നേരെ കിടന്ന് ഉറങ്ങുന്നതിനേക്കാള്‍ ചരിഞ്ഞ് കിടന്ന് ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലി കുറയുന്നതിന് സഹായിക്കുന്നു. തല നേരെ വയ്ക്കുന്നതിനേക്കാള്‍ ചരിച്ച് വയ്ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്, അതുപോലെ തല വലത്തേക്ക് വയ്ക്കുന്നതാണ് അനുയോജ്യം. അതുകൊണ്ട് കിടക്കുന്ന കട്ടിലിലെ തലയിണ ഒരു സ്ഥലത്തേക്ക് സ്ഥിരമായി വയ്ക്കാന്‍ ശ്രദ്ധിക്കുക.

ചീസ് കഴിക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കുമെന്ന് സ്ലീപ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. യുകെയില്‍ 400,000 ആളുകളുടെ ഡയറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതില്‍ ചീസ് പതിവായി കഴിക്കുന്നവരില്‍ കൂര്‍ക്കംവലി മൂന്നിലൊന്ന് ശതമാനമായി കുറഞ്ഞതായി ?ഗവേഷകര്‍ പറയുന്നു. ഇതില്‍ സ്ലീപ് അപ്നിയയുടെ സാധ്യത 28 ശതമാനം വരെ കുറഞ്ഞതായും പഠനത്തില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!