24 December 2024

ശബരിമല മണ്ഡലകാലത്തിനുള്ള പൊലീസ് വിന്യാസത്തിന് രൂപരേഖയായി. ആദ്യഘട്ടത്തില്‍ 1839 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിലെ പോലീസ് വീഴ്ച അടക്കം കഴിഞ്ഞ മണ്ഡലകാലത്ത് ആക്ഷേപം ഉയര്‍ന്നിരുന്നു. സന്നിധാനത്ത് ഉദ്യോഗസ്ഥടക്കം 949 പോലീസുകാരെയും പമ്പയില്‍ 513, നിലക്കലില്‍ 377 പോലീസുകാരുമാണ് ആദ്യഘട്ടത്തിലുള്ളത്.

രണ്ടാംഘട്ടത്തിലും 1839 പേരാണ് സുരക്ഷയ്ക്കായുള്ളത്. നവംബര്‍ 14 മുതല്‍ 25 വരെയാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം 25 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് രണ്ടാം ഘട്ടം. അേതമസമയം മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു . ശബരിമലയില്‍ ഗസ്റ്റ്ഹൗസുകള്‍ നിര്‍മിച്ചുവരികയാണ്. നിലയ്ക്കലില്‍ രണ്ടായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി.

ഭക്തര്‍ക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. യാത്രാ സൗകര്യം, ആരോഗ്യപരിപാലനം, ദാഹജലം, വൈദ്യുതി, പാര്‍ക്കിങ്, പോലീസ് സേവനം ഉള്‍പ്പെടെ വിപുലമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!