23 December 2024

യുഎഇയില്‍ എല്ലാ മേഖലയിലും ജോലി ചെയ്യുന്ന ആളുകള്‍ക്ക് അടുത്ത വര്‍ഷം ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. ഡാറ്റ അനാലിസിസ് കമ്പനിയായ മെര്‍സണ്‍ ആണ് ഇതുമായി ബന്ധപ്പെട്ട് ഒരു സര്‍വ്വേ നടത്തിയത്. ഇതിലാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 700 കമ്പനികള്‍ ആണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 28 ശതമാനം കമ്പനികളും അടുത്തവര്‍ഷം തങ്ങള്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഇവരെല്ലാം 4.5 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലയില്‍ ആയിരിക്കും കൂടുതല്‍ ശമ്പള വര്‍ദ്ധനവിന് സാധ്യതയുള്ളത്. ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് സര്‍വ്വേയില്‍ അടുത്ത വര്‍ഷം ശമ്പളം വര്‍ധിപ്പിക്കും എന്നതിന്റെ സൂചനകള്‍ നല്‍കിയത്. ശമ്പളം മാത്രമല്ല ഇതോടൊപ്പം ഹൗസിംഗ് അലവന്‍സുകളിലും ചിലപ്പോള്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കും. യുഎഇയില്‍ ഇപ്പോള്‍ വീട്ടു വാടക വലിയതോതില്‍ വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ശമ്പളം വര്‍ദ്ധനയോടൊപ്പം ഹൗസിംഗ് അലവന്‍സും വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട മേഖലയിലാണ് യുഎഇയില്‍ തൊഴില്‍ സാധ്യത കൂടുതലായി വര്‍ദ്ധിക്കുക. യുഎഇയില്‍ നിലവില്‍ 74 ശതമാനം പേര്‍ ആഴ്ചയില്‍ ഒരിക്കല്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നവരാണ്. അതിനാല്‍ ഭാവിയില്‍ എഐയുമായി ബന്ധപ്പെട്ടായിരിക്കും വലിയ വളര്‍ച്ചയുണ്ടാവുക എന്നാണ് കമ്പനി സിഐഒമാരില്‍ പലരും വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!