28 December 2024

മുംബൈ: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സാംസങ് ‘ഗ്യാലക്സി എസ്24 എഫ്ഇ’ (Galaxy S24 FE) സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏറെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്ന് വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ച ശേഷമാണ് ഈ ഫോണിന്റെ വരവ്. ‘ഗ്യാലക്സി എഐ’ സപ്പോര്‍ട്ടാവുന്ന തരത്തില്‍ ശക്തമായ ചിപ്പിലാണ് എസ്24 എഫ്ഇയെ സാംസങ് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

പുതിയ സാംസങ് ഗ്യാലക്സി എസ്24 എഫ്ഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍, ശക്തമായ Exynos 2400e ചിപ്സെറ്റ്, മറ്റ് അപ്ഗ്രേഡുകള്‍ എന്നിവയോടെയാണ് വന്നിരിക്കുന്നത്. 6.7 ഇഞ്ച് ഫുള്‍എച്ച്ഡി+ഡൈനാമിക് അമോല്‍ഡ് 2എക്സ് ഡിസ്പ്ലെയാണ് ഫോണിന്റെ ഒരു ആകര്‍ഷണം. 50 എംപി പ്രധാന ക്യാമറയോടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 3 എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 8 എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ-വൈഡ് ലെന്‍സ് എന്നിവയാണ് മറ്റ് സെന്‍സറുകള്‍. 10 മെഗാപിക്സലിന്റെതാണ് സെല്‍ഫി ക്യാമറ. എഐ സാങ്കേതികവിദ്യയിലുള്ള സാംസങിന്റെ ഡൈനാമിക് പ്രോവിഷ്വല്‍ എഞ്ചിന്‍ ക്യാമറകളില്‍ സപ്പോര്‍ട്ട് ചെയ്യും.

ഫോട്ടോ അസിസ്റ്റ്, ജെനറേറ്റീവ് എഡിറ്റ്, പോട്രൈറ്റ് സ്റ്റുഡിയോ, സര്‍ക്കിള്‍ ടു സെര്‍ച്ച്, ഇന്റര്‍പ്രറ്റര്‍, നോട്ട് അസിസ്റ്റ് തുടങ്ങി മറ്റനേകം എഐ ഫീച്ചറുകളും ഗ്യാലക്സി എസ്24 എഫ്ഇയിലുണ്ട്. ഏഴ് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും സെക്യൂരിറ്റി അപ്ഡേറ്റുകളും സാംസങ് ഫോണിനൊപ്പം നല്‍കുന്നു.

എട്ട് ജിബി റാമില്‍ 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകള്‍ ലഭ്യം. ഗ്യാലക്സി എസ്24 എഫ്ഇയില്‍ 4700 എംഎഎച്ചില്‍ വരുന്ന ബാറ്ററിക്കൊപ്പം 25 വാട്ട്സിന്റെ ചാര്‍ജിംഗാണ് സജ്ജീകരിച്ചിരിക്കുന്നത്. ഐപി68 റേറ്റിംഗ് സുരക്ഷാ സര്‍ട്ടിഫിക്കറ്റാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. അഞ്ച് കളര്‍ വേരിയന്റുകളിലാണ് ഗ്യാലക്സി എസ്24 എഫ്ഇ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 3ന് വില്‍പന ആരംഭിക്കും. എന്നാല്‍ സാംസങ് ഗ്യാലക്സി എസ്24 എഫ്ഇക്ക് എത്ര വിലയാകും എന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!