സഞ്ജു ടെക്കിയുടെ യുട്യൂബ് ചാനലില്‍ RTO നടത്തിയ പരിശോധനയില്‍ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ കണ്ടെത്തി.160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നല്‍കി. ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്. ഇയാളുടെ ലൈസെന്‍സ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടര്‍ച്ചയായ നിയമ ലംഘനങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം. അതിനിടെ നായയെ മടിയില്‍ ഇരുത്തി കാര്‍ ഡ്രൈവ് ചെയ്ത സംഭവത്തില്‍ ആര്‍ടിഒ നടപടിക്ക് ഒരുങ്ങുന്നു. ആലപ്പുഴ ചാരുംമൂടിലാണിത്. ഇന്ന് അമ്പലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരാകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി.