അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ആറ് വര്‍ഷത്തിനുള്ളില്‍ 8.25 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനാണ് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്. സൗദി പൗരന്മാരില്‍ 70% പേര്‍ക്കും സ്വന്തമായി വീടുണ്ടാവുക എന്ന സര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണ് ഇത്തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. സൗദി അറേബ്യയില്‍ നിലവില്‍ 63.7% പേര്‍ക്കാണ് സ്വന്തമായി വീടുകള്‍ ഉള്ളത്. സ്വന്തമായി വീടുകള്‍ ഉള്ളവരുടെ എണ്ണം ഉയര്‍ത്തുക എന്ന ലക്ഷ്യം വച്ചാണ് പുതിയതായി 8.25 ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ സൗദി അറേബ്യ തയ്യാറാക്കുന്നത്.
പ്രതിവര്‍ഷം 1.15 ലക്ഷം വീടുകള്‍ എന്ന നിലയിലായിരിക്കും പണികള്‍ പൂര്‍ത്തിയാക്കുക. ഇത്തരം വീടുകളുടെ നിര്‍മ്മാണത്തിനായി സബ്‌സിഡികള്‍ ഉള്‍പ്പെടെ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ആറു വര്‍ഷം കൊണ്ട് ഇത്രയധികം വീടുകള്‍ നിര്‍മ്മിക്കുന്നതോടെ സൗദിയിലെ നിര്‍മ്മാണ മേഖലയില്‍ വലിയ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നത്. ഇത് റിയല്‍ എസ്റ്റേറ്റ് രംഗത്തും കൂടുതല്‍ കുതിപ്പ് ഉണ്ടാകുന്നതിന് കാരണമായേക്കും.
നിലവില്‍ സൗദി അറേബ്യയിലെ കുടുംബങ്ങളില്‍ 35% പേര്‍ വാടക ഫ്‌ളാറ്റുകളിലാണ് താമസിക്കുന്നത്. ഇത് ഒഴിവാക്കി കൂടുതല്‍ വീടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന പദ്ധതിയാണ് ദേശീയ പാര്‍പ്പിട പദ്ധതിയിലൂടെ സൗദി അറേബ്യ നടപ്പിലാക്കുന്നത്. ഇത്രയധികം വീടുകള്‍ നിര്‍മ്മിക്കുന്നതോടെ പൗരന്മാര്‍ക്കിടയില്‍ വീടുകളുടെ ഉടമസ്ഥാവകാശത്തിന്റെ തോത് വര്‍ദ്ധിക്കുന്നതിനും കാരണമാകും.
ദേശീയ പാര്‍പ്പിട പദ്ധതി സൗദി പ്രഖ്യാപിച്ചതോടെ ഇവിടത്തെ വസ്തുവിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ 62 ശതമാനം വര്‍ദ്ധനവും അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ 37 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്.