25 December 2024

ചെങ്ങന്നൂര്‍ ആലായില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു.ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ബസിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടന്‍തന്നെ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തിറക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചു. മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് കത്തിയത്. ആലാ-കോടുകുളഞ്ഞി റോഡില്‍ ആലാ ഗവണ്‍മെന്റ് ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!