ഡൽഹി: പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22–ാം വാര്‍ഷികത്തിനിടെ ലോക്സഭയില്‍ വന്‍ സുരക്ഷാവീഴ്ച. രണ്ടുപേര്‍ നടുത്തളത്തിലേക്ക് ചാടി. ശൂന്യവേളയ്ക്ക് ഇടയിൽ ആയിരുന്നു പ്രതിഷേധം. ഏകാധിപത്യം നടപ്പിലാക്കരുതെന്ന് മുദ്രാവാക്യം വിളിച്ച അക്രമികള്‍ കളർ സ്പ്രേ പ്രയോഗിച്ചു.
അക്രമികൾ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഉടനടി സഭാനടപടികള്‍ നിര്‍ത്തിവച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് പടക്കം പൊട്ടിച്ച ഒരാളടക്കം മൂന്നുപേര്‍ പിടിയിലായി. സോക്സിലാണ് ഗ്യാസ് കാനുകള്‍ ഒളിപ്പിച്ച് കടത്തിയത്. രാഹുല്‍ഗാന്ധി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരെ അടിയന്തരമായി പുറത്തെത്തിച്ചു.