25 December 2024

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 1-ന് മുന്നില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്ണയെ പ്രതിയായ രമേശ് ആക്രമിച്ചത്. രമേശ് കയ്യില്‍ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!