മദ്യം വാങ്ങാന്‍ ബെവ്‌കോയില്‍ എത്തുന്നവര്‍ ഇനി ശ്രദ്ധിച്ചോളൂ. പെരുമാറ്റം മോശമായാല്‍ ഇനി ജീവനക്കാരുടെ കയ്യില്‍ നിന്നും നല്ല ഇടി കിട്ടും. ബെവ്‌കോയിലെ വനിതാ ജീവനക്കാര്‍ക്ക് സ്വയംരക്ഷാ പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് പൊലീസ്. മദ്യം വാങ്ങാനെത്തുന്നവരുടെ അതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് വനിതാ ജീവനക്കാര്‍ക്ക് സ്വയംരക്ഷാ പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.
ഡിസംബര്‍ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും. ഓരോ ജില്ലയിലേയും ബെവ്‌കോയുടെ എല്ലാ വിഭാഗങ്ങളിലുമുള്ള 150 ഓളം വനിതാ ജീവനക്കാര്‍ പരിശീലനത്തില്‍ പങ്കെടുക്കും. ജനമൈത്രി പൊലീസ് വിഭാഗത്തിന്റെ കീഴിലുള്ള വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് ടീമാണ് പരിശീലനം നല്‍കുക. 2015 മുതല്‍ ഈ വിഭാഗം നിലവിലുണ്ട്. ശാരീരിക അതിക്രമം ഉണ്ടായാല്‍ എങ്ങനെ തടയാമെന്നാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുക.
20 മണിക്കൂറാണ് ഒരു സെഷന്‍. താല്‍പര്യമുള്ള ആര്‍ക്കും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. പരിശീലനം സൗജന്യമാണ്. ആയോധനകലകളില്‍ പ്രാവീണ്യമുള്ള 4 വനിതാ പൊലീസുകാരെ എല്ലാ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്. പരിശീലനം ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വനിതാ ജീവനക്കാര്‍ പരിശീലനം കണ്ട് മനസ്സിലാക്കാനും നിര്‍ദേശമുണ്ട്.